ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ് വിതരണം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക, സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ അറിവ് പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലാപ്‌ടോപ് വിതരണം ചെയ്തതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ചെയ്തത്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, ഡിഎം ജൂനിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
Read More