konnivartha.com : സമൂഹത്തിന്റെ സർവ്വ മേഖലകളെയും പിടിമുറുക്കിയിരിക്കുന്ന ലഹരിമരുന്നുകളുടെ സ്വാധീനത്തിൻ നിന്നും യുവതലമുറ ഉൾപ്പെടെയുള്ളവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് രൂപീകരിച്ച പദ്ധതിയായയോദ്ധാവി ന്റെ ഭാഗമായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരുന്നു. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പരിലേക്ക് പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നതാണ്. സന്ദേശം ടെക്സ്റ്റ് ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാം. സന്ദേശം സ്വീകരിക്കുന്ന പോലീസുദ്യോഗസ്ഥർക്കുപോലും വിവരം പങ്കുവയ്ക്കുന്നയാളുടെ പേരോ മറ്റ് വിശദാoശങ്ങളോ അറിയാനാവില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ പദ്ധതിയ്ക്ക്. ലഹരിമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായി യോദ്ധാവിനെപ്പോലെ പോരാടാൻ ആളുകൾ മുന്നോട്ടുവരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. സ്കൂളുകളിൽ…
Read More