ലഹരിക്കെതിരെയുളള പോരാട്ടത്തില്‍ ഓരോ വ്യക്തിയും പങ്കാളിയാകണം: മന്ത്രി വീണാ ജോര്‍ജ്

ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശക്തമായ പോരാട്ടത്തില്‍ സമൂഹത്തിലെ ഓരോ വ്യക്തിയും പങ്കാളിയാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ജില്ലാ ഓഫീസിന്റെയും മോട്ടോര്‍ വാഹന-ഓട്ടോ മൊബൈല്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ഉണര്‍വിന്റെ ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി ഉപയോഗം വ്യക്തികളെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ജനകീയ കാമ്പയിന്റെ ഭാഗമായുളള  ബോധവല്‍കരണ പരിപാടികളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരുന്നു.   രണ്ടാം ഘട്ടം നവംബര്‍ 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് തുടക്കം ഇട്ടു. ഇതിന്റെ ഭാഗമായി സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും സന്ദേശം എത്തുന്നുവെന്ന് ഉറപ്പു വരുത്തുക,…

Read More