konnivartha.com : കോന്നി – കല്ലേലി – അച്ചൻകോവിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്- വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അഡ്വ.കെ.യു. ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. കോന്നി മുതൽ അച്ചൻകോവിൽ വരെ 10 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിന് ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ചുള്ള സർവ്വേ പൂർത്തീകരിച്ചു. സർവ്വേ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ വനം വകുപ്പിന്റെ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റോഡ് പ്രവർത്തിയുമായി ബന്ധപ്പെട്ട് വനാഘാത പഠനം നടത്തുന്നതിന് ബന്ധപ്പെട്ട ഏജൻസിയെ ചുമതലപ്പെടുത്തുന്നതിന് എം എൽ എ നിർദ്ദേശിച്ചു. നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വനം- പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദ്ദേശം നൽകി. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി , കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, പൊതുമരാമത്ത്…
Read More