റീസര്‍വേ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടേയും ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേയെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ മൈലപ്ര കൃഷി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പ്രശ്നം നിലനില്‍ക്കുന്ന പഞ്ചായത്താണ് മൈലപ്ര. അതുകൊണ്ടു തന്നെ മൈലപ്രയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കും. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കേണ്ടത് പഞ്ചായത്ത് അംഗങ്ങളുടെ കടമയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകള്‍ ഹാജരാക്കണമെന്നും മൈലപ്രയുടെ പൊതുആവശ്യമായ താലൂക്ക് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്ന നടപടികള്‍ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. റവന്യു വകുപ്പിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഡിജിറ്റല്‍ സര്‍വേയെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാങ്കേതിക വിദ്യയുടെ…
Read More