റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതി: ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മാണം ആരംഭിക്കുന്നതിന് നടപടിയായി

  konnivartha.com: റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ കീഴിലെ ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്തു നിര്‍മാണം ആരംഭിക്കുന്നതിന് നടപടിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി, പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളില്‍ ആണ് മേജര്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ചെയ്യുക. ജല്‍ജീവന്‍ വഴിയാണ് മൂന്നു പഞ്ചായത്തുകളിലായി 5190 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. ഇതിനായി 36.45 കോടി രൂപയാണ് ചെലവഴിക്കുക. റാന്നി പഞ്ചായത്തില്‍ 2483 ഉം വടശേരിക്കരയില്‍ 2607 ഉം പഴവങ്ങാടിയില്‍ നൂറും ഗാര്‍ഹിക കണക്ഷനുകള്‍ വീതമാണ് നല്‍കുന്നത്. 155.24 കിലോമീറ്റര്‍ പുതിയ പൈപ്പിട്ടാണ് ജലവിതരണം ഉറപ്പാക്കുന്നത്. ആകെ 35,498 അംഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ചെയ്യുക. പുതുശേരിമല ബോട്ടം, പുതുശേരിമല ടോപ്പ്, തട്ടേക്കാട് എന്നിവിടങ്ങളില്‍ പുതിയ ടാങ്കുകള്‍ നിര്‍മിച്ചാണ് ജലവിതരണം സുഗമമാക്കുക. നേരത്തെ 35 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച റാന്നി…

Read More