റാന്നി മണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ ഉണ്ടായിട്ടുള്ളത് വലിയ മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: റാന്നി മണ്ഡലത്തില്‍ ആരോഗ്യമേഖലയില്‍ ഈ കാലഘട്ടത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.57 കോടി രൂപ ചെലവഴിച്ച് 4677 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. ശബരിമല ഉള്‍കൊള്ളുന്ന റാന്നി മണ്ഡലത്തില്‍ മണ്ഡലകാലത്ത് മാത്രമല്ല എല്ലാ മാസവും നടതുറക്കുമ്പോള്‍ നിരവധി തീര്‍ഥാടകര്‍ എത്തുന്നുണ്ട്. നിലക്കലില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഇന്‍ന്റഗ്രറ്റഡ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനവം ഉടന്‍ ആരംഭിക്കും. റാന്നിയിലെ ആദിവാസി മേഖലയിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അവരുടെ അമ്മമാര്‍ക്കും പ്രസവത്തോട് അടുക്കുന്ന ദിവസം മുന്‍കൂട്ടി കണക്കാക്കി വന്ന് താമസിക്കാന്‍ സംവിധാനം കൂടി ഒരുക്കാന്‍ ആലോചിക്കുന്നുണ്ട്. മാതൃ-ശിശു…

Read More