റാന്നി നോളജ് വില്ലേജ് പദ്ധതി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായിയായി ജ്വാലയ്ക്ക് തുടക്കമായി

    konnivartha.com : ഗണിതത്തിന്റെ മന്ത്രികതയിലൂടെ വിദ്യാര്‍ഥികളെ സഞ്ചരിപ്പിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റാന്നി നോളജ് വില്ലേജിന്റെ ഭാഗമായ ജ്വാല പദ്ധതി എംഎസ് എച്ച്എസ്എസില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആവണി മനോജിനൊപ്പം തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന രീതിയിലാണ് ജ്വാല പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.   നൂതന ശൈലിയുള്ള പഠനരീതിയാണ് റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ഇതിന്റെ നല്ല വക്താക്കളാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഒരു വിഷയം പഠിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തിയാല്‍, പുതിയ വെളിച്ചത്തിലൂടെ ആ വിഷയത്തെ ഇഷ്ടപ്പെട്ട് പഠിക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്താനുള്ള കൈത്താങ്ങാണ് ജ്വാല എന്നും കളക്ടര്‍…

Read More

റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകും: ഡോ. തോമസ് ഐസക്

  റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടത്തുന്ന നോളജ് വില്ലേജിന്റെ ഭാഗമായി അധ്യാപകരുമായി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികള്‍, വിദ്യാര്‍ഥികളുടെ അഭിരുചി കണ്ടെത്തല്‍, ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ഗാത്മകമാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നേടാന്‍ ഉള്ള പരിശീലനം, വിദേശത്തും സ്വദേശത്തുമുള്ള തൊഴില്‍ അവസരങ്ങളും ഉപയോഗപ്പെടുത്താനുള്ള പരിശീലനവും, പ്രീപ്രൈമറി വിദ്യാഭ്യാസത്തെ മോണ്ടിസോറി പഠന രീതിയുമായി ബന്ധപ്പെടുത്തിയുള്ള കരിക്കുലം നവീകരണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ തുടര്‍ന്ന് തയാറാക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക്…

Read More