റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് -ആവിഷ്കാർ

കോന്നി വാര്‍ത്ത ഡോട്ട് കോം :റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് -ആവിഷ് കാർ. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിഅഡ്വ പ്രമോദ് നാരായൺ എംഎൽഎ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ കാൽവെപ്പായി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇ ബുക്ക്തയ്യാറാകും. ആവിഷ്കാർ എന്ന പേരിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതി റാന്നിയിലെ കുട്ടികടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിയുള്ള താണ്. കുട്ടികളുടെ സാഹിത്യരചന, കലാപ്രകടനങ്ങൾ, എന്നിവയ്ക്കൊപ്പം കൃഷി, ശാസ്ത്ര – സാങ്കേതിക മേഖലയിലെ വിഷയങ്ങൾ പ്രാദേശിക ചരിത്ര രചന തുടങ്ങി ഒരു കുട്ടിയുടെ സർഗ്ഗശേഷിയേയും സാമൂഹ്യ അവബോധത്തേയും ജീവിത പരിസരത്തേയും ഇതിൽ നടത്താവുന്ന ഇടപെടലുകളേയും അടയാളപ്പെടുത്തുന്നതായിരിക്കും ആവിഷ്കാർ ഇ ബുക്ക്. ഇതിനെ റാന്നിയുടെ അധ്യാപക സമൂഹം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് എന്നതിന് തെളിവായിരുന്നു അവരുടെ അഭിപ്രായ പ്രകടനങ്ങൾ. നോളജ് വില്ലേജ് പദ്ധതി നടപ്പിലാകുന്നതോടെ…

Read More