രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് (ഫെബ്രുരി 16 ചൊവ്വ) രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എംഎല്‍എമാരായ രാജു എബ്രഹാം, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എഡിഎം ഇ.മുഹമ്മദ് സഫീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരും ജനങ്ങളും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. അദാലത്തില്‍…
Read More