തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക്കില്‍നിന്നുള്ള കെ.ബൈജുകുമാറാണ് പുതിയ കോന്നി പോലീസ് സബ് ഡിവിഷന്റെ ആദ്യ ഡിവൈഎസ്പി. റാന്നി പുതിയ പോലീസ് സബ് ഡിവിഷന്റെ ഡിവൈഎസ്പി ആയി മാത്യു ജോര്‍ജ് ചുമതലയേല്‍ക്കും. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ പുതുതായി രൂപവല്‍ക്കരിച്ച രണ്ടു പോലീസ് സബ് ഡിവിഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലുള്ള അടൂര്‍, പത്തനംതിട്ട, തിരുവല്ല എന്നിവയ്ക്കു പുറമെയാണ് പുതുതായി കോന്നി, റാന്നി എന്നിങ്ങനെ പുതിയ പോലീസ് സബ് ഡിവിഷനുകള്‍ രൂപവല്‍ക്കരിച്ചത്. പുതിയ കോന്നി സബ് ഡിവിഷനില്‍ അടൂര്‍ സബ് ഡിവിഷനില്‍പ്പെട്ട കോന്നി, കൂടല്‍, തണ്ണിത്തോട് എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ, പത്തനംതിട്ട സബ് ഡിവിഷനില്‍പ്പെട്ട ചിറ്റാര്‍, മൂഴിയാര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടിച്ചേര്‍ക്കപ്പെട്ടു. പുതിയ റാന്നി പോലീസ് സബ് ഡിവിഷനില്‍ നിലവിലെ തിരുവല്ല സബ് ഡിവിഷനില്‍പെടുന്ന റാന്നി, വെച്ചൂച്ചിറ, പെരുമ്പെട്ടി, പെരുനാട് എന്നിവയെകൂടാതെ, പത്തനംതിട്ട സബ്…
Read More