കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര നടത്തി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും സംഘവും. റാന്നിയിലെ വിനോദസഞ്ചാര മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആശയങ്ങളും സാധ്യതകളും കണ്ടെത്താനായിരുന്നു പതിവില്‍ നിന്നും വ്യത്യസ്തമായ പുതിയ മാര്‍ഗം സ്വീകരിച്ചത്. ജില്ലാ ടൂറിസം അധികൃതരുടെയും റാന്നി സെന്റ് തോമസ് കോളജിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യത്യസ്തമായ ടൂറിസം ആശയങ്ങള്‍ കണ്ടെത്തുന്നതിനായി എംഎല്‍എ റാന്നി സെന്റ്് തോമസ് കോളജിലെ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് യാത്ര വിഭാവനം ചെയ്തത്. റാന്നിയുടെ ഓരോ ഭാഗത്തെയും ടൂറിസം സാധ്യതകള്‍ കണ്ടറിഞ്ഞ് അതിന് അനുസരിച്ച് ഇവയെ കൂട്ടിയിണക്കി വലിയ ഒരു ടൂറിസം പദ്ധതി തയാറാക്കുകയാണ് ലക്ഷ്യം. നാട്ടുകാരെ ആകര്‍ഷിക്കുന്ന പരമ്പരാഗത ടൂറിസം പദ്ധതികളില്‍ നിന്ന് വഴിമാറി വിദേശികള്‍ റാന്നിയില്‍ എത്തത്തക്ക വിധമുള്ള,…
Read More