ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

  konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍ പട്ടികജാതി സംവരണം 8- മല്ലപ്പളളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി, 5- കുറ്റൂര്‍, 7- ഓതറ, 10- നിരണം, 11-…

Read More

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍

  നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. konnivartha.com: പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 (ഇന്ന്) മുതല്‍ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.

Read More

പ്രളയ അറിയിപ്പ് :മോക്ഡ്രില്‍ സംഘടിപ്പിച്ചു

  konnivartha.com: പ്രളയ അറിയിപ്പ് സയറണ്‍ മുഴങ്ങി… ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളില്‍ അകപ്പെട്ടവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. നെടുംപ്രയാര്‍ എം ടി എല്‍ പി സ്‌കൂളില്‍ ക്യാമ്പ് തുറന്നു പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും ഒരുക്കി. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം വീടുകളില്‍ നിന്ന് ക്യാമ്പിലേക്ക് മാറിയ പ്രദേശവാസികള്‍ പ്രളയസാഹചര്യത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ കേട്ടു മനസിലാക്കി. ദുരന്തസമാന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് പകരുന്നതായിരുന്നു തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് നെടുംപ്രയാര്‍ (മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗം)സമീപം സംഘടിപ്പിച്ച മോക്ഡ്രില്‍. റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസള്‍ട്ട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ മോക്ഡ്രില്ലായിരുന്നു…

Read More

കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു

  konnivartha.com: പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു.  പെരുന്നാട് മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34) )യാണ്  മരണപ്പെട്ടത് .യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു യുവാവിനും കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതികള്‍ക്കായി അന്വേഷണം ശക്തം. രാഷ്ട്രീയ സംഘർഷമല്ല കൊലപാതക കാരണമെന്നാണ് പോലീസ് വിശദീകരണം. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജില്ലയിലൊട്ടാകെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു

Read More

വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ : പത്തനംതിട്ട ജില്ലയില്‍ കോന്നി, റാന്നി

  konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…

Read More

ഗതാഗത നിയന്ത്രണം

  konnivartha.com : മേലുകര-റാന്നി ബ്ലോക്ക്പടി റോഡില്‍ നാളെ ( 26/10/2022) മുതല്‍ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍:  താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങി      

konnivartha.com : വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ല കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ  ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരും രണ്ടു ദിവസത്തിനുള്ളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ ആസ്ഥാനം കൂടാതെ തിരുവല്ല, കോഴഞ്ചേരി, കോന്നി, അടൂര്‍, റാന്നി താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഐഡി കാര്‍ഡ് നമ്പറും, ആധാര്‍ നമ്പറും നല്‍കി ലിങ്ക് ചെയ്യാം. ഹെല്‍പ് ഡെസ്‌കിന്റെ സേവനം ഓഫീസ് സമയങ്ങളില്‍ ലഭ്യമാകും. ആധാര്‍ ബന്ധിപ്പിക്കുന്നതിനായി www.voterportal.eci.gov.in,     www.nvsp.in എന്നീ വെബ് സൈറ്റുകള്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഉദ്ഘാടന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി,…

Read More

കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയും, മണ്ണിടിച്ചിലും, മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ലാ പോലീസ്…

Read More