ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ എംബിഎ konnivartha.com: ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റവന്യൂ വകുപ്പിന്റെ സ്വയംഭരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് മാനേജ്മെന്റിലാകും കോഴ്സുകൾ. ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ ഈ അധ്യയന വർഷം മുതൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കും. കേരള സർവകലാശാലയുടെ അഫിലിയേഷനോടെയാകും കോഴ്സുകളെന്നു മന്ത്രി വ്യക്തമാക്കി. ഓരോ പ്രോഗ്രാമിലും 30 സീറ്റുകൾ വീതമാകും ആദ്യ വർഷമുണ്ടാകുക. സെപ്റ്റംബർ ഒമ്പതിന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി 13ന് ക്ലാസുകൾ ആരംഭിക്കും. ഏതെങ്കിലും ഇന്ത്യൻ സർവ്വകലാശാലയിൽനിന്ന്, കേരള സർവകലാശാല അംഗീകരിച്ച റെഗുലർ സ്ട്രീമിന് കീഴിലുള്ള, ബിരുദം…
Read More