അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും തമ്മിൽ വിവാഹിതരാകുന്നു

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും തമ്മിൽ വിവാഹിതരാകുന്നു കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന് അറിയപ്പെടുന്ന കോന്നി അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയിയും (അരുവാപ്പുലം തുണ്ടിയാംകുളം )അരുവാപ്പുലം ബ്ലോക് മെമ്പർ വർഗീസ് ബേബിയും(അരുവാപ്പാപുലം പാര്‍ലി വടക്കേതില്‍ ) തമ്മിലുള്ള വിവാഹം അടുത്ത മാസം (ഡിസംബര്‍ :26 )നു നടക്കുമെന്ന് രേഷ്മയും വര്‍ഗീസ്‌ ബേബിയും  “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു .   പ്രമാടം രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് വിവാഹം . ഇരുവരും ഇടതു പക്ഷ സഹയാത്രികർ ആണ്. ഇക്കുറി അരുവാപ്പുലം പഞ്ചായത്ത്‌ ഭരണം എൽ ഡി എഫിന് ലഭിച്ചു. ഊട്ടു പാറ വാർഡിൽ നിന്നുമാണ് രേഷ്മ ജയിച്ചത്. ബ്ലോക്ക്‌ ഭരണവും ഇടത് മുന്നണി നേടിയിരുന്നു.ഇരുവരും ഏറെ ജന ഹൃദയര്‍…

Read More

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയിയെ സി പി എം ഏരിയ കമ്മറ്റി തീരുമാനിച്ചു . ജില്ലാ കമ്മറ്റി കൂടി അംഗീകാരം നല്‍കും . സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. ഊട്ടുപാറ പതിനൊന്നാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് പ്രാവശ്യവും കോൺഗ്രസ് വിജയിച്ച വാർഡിൽ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഈ സന്തോഷത്തിനു പുറമേ മറ്റൊരു ചുമതലകൂടി രേഷ്മയെ തേടിയെത്തിയിരിക്കുകയാണ്. യുഡിഎഫിൽ നിന്നും ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു .സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ അറിയപ്പെടും. കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും വീണ്ടും ജയിച്ച സിന്ധുവിന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറെ സാധ്യത ഉണ്ടായിരുന്നു എങ്കിലും ചില നേതാക്കള്‍ പബ്ലിസിറ്റിയുടെ പുറകെ പോയതിനാല്‍…

Read More