രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

  രാജ്യത്തെ നഴ്സിംഗ് സേവനശക്തി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, 2014 മുതല്‍ സ്ഥാപിതമായ നിലവിലുള്ള മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. ഓരോ വര്‍ഷവും ഏകദേശം 15,700 നഴ്സിംഗ് ബിരുദധാരികളെ പുതുതായി സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് ഇന്ത്യയില്‍ ഗുണനിലവാരമുള്ളതും ചെലവു കുറഞ്ഞതും നീതിയുക്തവുമായ നഴ്‌സിംഗ് വിദ്യാഭ്യാസം ഉറപ്പാക്കും; പ്രത്യേകിച്ച് കുറഞ്ഞ പരിഗണന ലഭിച്ച ജില്ലകളിലും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും. മൊത്തം സാമ്പത്തിക ബാധ്യത 1,570 കോടി രൂപയായിരിക്കും. നഴ്സിംഗ് പ്രൊഫഷണലുകളുടെ ലഭ്യത കുറയുന്നതിനും താഴ്ന്ന പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങളെ ബാധിക്കുന്നതിനും കാരണമായ ആരോഗ്യമേഖലയിലെ ഭൂമിശാസ്ത്രപരവും ഗ്രാമ-നഗര വ്യത്യാസം പ്രതിഫലിപ്പിക്കുന്നതുമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു. ഈ നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നത് ആരോഗ്യരംഗത്ത്…

Read More