രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും 2021-22ൽ നിരോധിച്ചു

  രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ 2021-22ൽ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 94 യൂട്യൂബ് ചാനലുകൾക്കും, 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും, 747 യു ആർ എല്ലു-കൾക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും അവയെ ബ്ലോക്ക് ചെയ്തതായും രാജ്യ സഭയിലെ ചോദ്യത്തിന് മറുപടിയായി ശ്രീ ഠാക്കൂർ പറഞ്ഞു. ഇൻഫർമേഷൻ ടെക്നോളജി നിയമം2000 സെക്ഷൻ 69 എ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചും ഇന്റർനെറ്റിൽ വ്യാജ പ്രചരണം നടത്തിയും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവർത്തിക്കുന്ന ഏജൻസികൾക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.   Union Minister of Information and Broadcasting Shri Anurag Thakur today said that in 2021-22 the Ministry has taken strong action…

Read More