രാജ്യം വലിയ വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി

  രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു. കൊവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാം. ആരോഗ്യ പ്രവർത്തകർ കഠിനാധ്വാനത്തിലാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. മുന്നണിപ്പോരാളികളുടെ പ്രവർത്തനം പ്രശംസനീയം. ഓക്സിജൻ്റെ ആവശ്യം ഏറുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്സിജൻ ക്ഷാമം തീർക്കാൻ തീവ്രശ്രമം നടത്തുന്നു. മരുന്നുകളുടെ ഉത്പാദനം വർധിപ്പിച്ചു. “- പ്രധാനമന്ത്രി പറഞ്ഞു. മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നൽകും. രാജ്യത്ത് വാക്സിൻ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു. വാക്സിൻ അനുമതി നടപടികൾ…

Read More