konnivartha.com: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണൽ -I തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായുള്ള ഇൻ്റർവ്യൂ 2025 ഏപ്രിൽ 22 രാവിലെ 10 മണിക്ക് നടക്കും. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോ-ഡാറ്റയും, സ്കാൻ ചെയ്ത സർട്ടിഫിക്കറ്റ് പകർപ്പുകളും 2025 ഏപ്രിൽ 15 നകം കിട്ടത്തക്ക വിധത്തിൽ [email protected] എന്ന വിലാസത്തിൽ അയയ്ക്കണം. മറൈൻ ഫിൻഫിഷ് ഹാച്ചറി ഓപ്പറേഷൻ, ബ്രൂഡ്‌സ്റ്റോക്ക് മാനേജ്‌മെന്റ്, മറൈൻ ഫിൻഫിഷുകളുടെ ലാർവ വളർത്തൽ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അവശ്യ യോഗ്യത. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/ഇൻഡസ്ട്രിയൽ ഫിഷറീസ് അക്വാകൾച്ചർ/നീന്തൽ, ഡൈവിംഗ് കഴിവുകൾ (മത്സ്യങ്ങളുടെ കടൽ കൂട് പരിപാലനം) എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം അഭിലഷണീയം. നിയമപ്രകാരമുള്ള ഇളവുകൾ ഉൾപ്പടെ…
Read More