മോക്ഡ്രില്‍:പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 07/05/2025

  മോക്ഡ്രില്‍: ഘോഷയാത്ര, പ്രദക്ഷിണം നിര്‍ത്തി വയ്ക്കണം konnivartha.com: സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ ഘോഷയാത്ര, പ്രദക്ഷിണം എന്നിങ്ങനെയുളള ചടങ്ങുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മോക്ഡ്രില്‍ സമയത്ത് ആരാധനാലയങ്ങളിലെ ആരാധനയക്ക് തടസം വരുത്തേണ്ടതില്ല. എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മോക്ഡ്രില്‍: ജില്ലയില്‍ ഇന്ധനവിതരണം മുടങ്ങും konnivartha.com: സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പൊലിസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ…

Read More