മൊസാംബിക് ബോട്ടപകടത്തിൽപ്പെട്ട ശ്രീരാഗിന്‍റെ മൃതദേഹം കണ്ടെത്തി

  konnivartha.com; ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലംതേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി.പി.പി.രാധാകൃഷ്ണൻ ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി (5), അനശ്വര (9). കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്.ഏഴു വർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ശ്രീരാഗ് 3 വർഷം മുൻപാണ് മൊസാംബിക്കിൽ ജോലിക്ക് എത്തുന്നത്.ആറുമാസം മുൻപ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനാണ് തിരിച്ചു പോയത് .ഈ മാസം 16ന് രാത്രി വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു . ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസറായിരുന്നു. 17 ന് പുലർച്ചെയാണ് അപകടം. മൊസാംബിക്കിൽ ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ്…

Read More