കേരളത്തിന്റെ ആതിഥ്യമറിഞ്ഞ് കശ്മീരി യുവജനങ്ങൾ konnivartha.com: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ കേരള സദ്യ നുകർന്നാണ് യുവതി യുവാക്കൾ കാശ്മീരിലേക്ക് യാത്ര തിരിച്ചത്. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ ഗവർണറും പങ്കു ചേർന്നു. യുവജനങ്ങൾക്ക് മെമെൻ്റോയും സമ്മാനങ്ങളും നൽകിയാണ് സംഘത്തെ ഗവർണർ യാത്രയാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാർ ധോദാവത്ത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവ്വതി എന്നിവരും സംബന്ധിച്ചു. സമാപന സമ്മേളനം ആദായ നികുതി വകുപ്പ് കേരള പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അസിത്…
Read More