കോന്നി വാര്‍ത്ത : മുറിഞ്ഞകൽ – അതിരുങ്കൽ -പുന്നമൂട് – രാജഗിരി റോഡ് നവീകരിച്ച് പുനർനിർമ്മിക്കുവാൻ 15 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. 14.53 കിലോമീറ്റർ നീളമുള്ള റോഡ് ബി.എം.ആൻ്റ് ബി.സി നിലവാരത്തിൽ ടാർ ചെയ്താണ് നിർമ്മാണം നടത്തുന്നത്. ചെറിയ പാലങ്ങൾ പുനർനിർമ്മിക്കുക, സംരക്ഷണഭിത്തി നിർമ്മിക്കുക, ട്രാഫിക് സേഫ്റ്റി വർക്ക് നടത്തുക തുടങ്ങിയവ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കാരയ്ക്കാകുഴി, ഇരുതോട് എന്നീ രണ്ട് ചെറിയ പാലങ്ങളാണ് പുനർനിർമ്മിക്കാനുള്ളത്. ഇവ ബ്രട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ്.ഈ രണ്ട് പാലങ്ങളും ട്വിൻബോക്സ് കൾവർട്ടായി പുതുക്കി നിർമ്മിക്കും. കലഞ്ഞൂർ പഞ്ചായത്തിൻ്റെയും, അരുവാപ്പുലം പഞ്ചായത്തിൻ്റെയും വികസനത്തിൽ വളരെയധികം പ്രധാനപ്പെട്ട റോഡാണിത്.റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിൽ താമസക്കാരായിട്ടുള്ളവർക്ക് അരുവാപ്പുലം പഞ്ചായത്തിലെ…
Read More