konnivartha.com: മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതലപ്പൊഴിയിലെ അപകടങ്ങളെ ഭയക്കേണ്ടതില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൂ ഗ്രീൻ രീതിയിൽ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഫിഷിങ് ഹാർബറാണ് മുതലപ്പൊഴിയിൽ ഒരുങ്ങുന്നതെന്നും, ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു. കാസർകോട്, പുതിയാപ്പ, പൊന്നാനി, കൊയിലാണ്ടി, അർത്തുങ്കൽ എന്നിവിടങ്ങളിലും ഹാർബറുകൾ വികസിക്കുന്നുണ്ടെന്ന് ജോർജ് കുര്യൻ പറഞ്ഞു. മൊത്തം പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കുന്ന ഒൻപത് സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമങ്ങളുടെ (ഇന്റർഗ്രേറ്റഡ് മോഡേൺ ഫിഷിങ് വില്ലേജുകൾ) നിർമാണവും കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. 50 കോടി രൂപ ചെലവിൽ ആലുവയിൽ ഒരു മത്സ്യ മാർക്കറ്റും വരികയാണ്. ആധുനിക രീതിയിലുള്ള വൃത്തിയാക്കൽ, സംസ്കരണം, വിപണന സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ആവശ്യക്കാർക്ക് ഓൺലൈൻ…
Read More