കോന്നിയ്ക്ക് വര്‍ണ്ണം ചാലിച്ച് മൂട്ടി മരങ്ങള്‍ പൂത്തു : മെയ് മാസത്തോടെ കായ്‌കള്‍ വിളയും

  konnivartha.com: കണ്ണിനു കാഴ്ച ഒരുക്കി മുട്ടി മരങ്ങള്‍ ഒന്നാകെ പൂത്തു തുടങ്ങി . വന മേഖലയില്‍ എമ്പാടും മുട്ടി മരങ്ങള്‍ ഉണ്ട് .നാട്ടിന്‍ പുറങ്ങളിലും വെച്ചു പിടിപ്പിച്ച മുട്ടി മരങ്ങള്‍ ഇടതൂര്‍ന്നു പൂത്തു തുടങ്ങി . വനമേഖലയിൽ മുട്ടി മരങ്ങൾ യഥേഷ്ടം തഴച്ചു വളരുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ പൂവിടുന്ന മരങ്ങളിൽ ഏപ്രില്‍ മാസത്തോടെ കായകള്‍ വിളഞ്ഞു തുടങ്ങും .മെയ് ജൂണ്‍ മാസത്തോടെ മൂത്തുപഴുത്ത കായ്‌കള്‍നിറയും. കരടി, മാൻ, ആമ, മലയണ്ണാൻ ,മുള്ളൻപന്നി തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ടഭക്ഷണമാണ് ഇതിലെ ഫലങ്ങൾ.കായ് പഴുത്തു തുടങ്ങുന്നതോടെ പഴങ്ങൾ തിന്നാൻ എത്തുന്ന ചെറുജീവികളെ പിടികൂടാൻ പുലി, പെരുമ്പാമ്പ് തുടങ്ങിയവ മുട്ടിമരങ്ങൾക്കു സമീപം ചുറ്റിപ്പറ്റി നിൽക്കും.കുന്തപ്പഴം, മുട്ടിപ്പുളി, മുട്ടികയ്പ്പൻ, തുടങ്ങിയ പ്രാദേശീക പേരുകളിലും ഇവ അറിയപ്പെടുന്നു. വേനൽക്കാലത്ത് പലതരം കായ്‌കളുണ്ടാകുമെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തനാണ്‌ മുട്ടിപ്പഴം.വേനൽ ആരംഭിക്കുന്നതോടെ മുട്ടിമരങ്ങൾ പൂത്തുതുടങ്ങും. തായ്ത്തടിയിൽനിന്ന് വള്ളിരൂപത്തിൽ…

Read More