മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് പത്തനംതിട്ടയില്‍ എന്റെ കേരളം ജനകീയമേള സമാപിച്ചു

  KONNIVARTHA.COM : രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. മേളയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പത്തനംതിട്ട സാരംഗിന്റെ ഗാനമേളയോടെയാണ് സമാപനമായത്. മേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിതരണംചെയ്തു. ആയിരങ്ങള്‍ക്ക് രാവും പകലും സന്തോഷ നിമിഷങ്ങള്‍ ഒരുക്കിയ എന്റെ കേരളം മേള നാടിന്റെ ഉത്സവമായി. മെയ് 11ന് തുടങ്ങിയ പ്രദര്‍ശന- വിപണന- ഭക്ഷ്യ മെഗാമേളയില്‍ ഇതിനകം ഭാഗമായത് പതിനായിരത്തോളം പേരാണ്. സ്ത്രീകളും കുട്ടികളുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ജനങ്ങള്‍ മേളയിലേക്ക് ഒഴുകിയെത്തിയത്. കാലാവസ്ഥ സംബന്ധിച്ച ആശങ്കള്‍പോലു കണക്കിലെടുക്കാതെയാണ് അവര്‍ ജില്ലാ സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതും സന്ദര്‍ശകരുമായി ക്രിയാത്മകമായി സംവദിക്കുകയും പുതിയ അറിവുകളും വേറിട്ട ഉത്പന്നങ്ങളും അവതരിപ്പിക്കുകയും ചെയ്തതാണ് മേളയിലെ…

Read More