മാറുന്ന സിനിമാലോകം, മാറ്റപ്പെടുന്ന സിനിമാ ജീവിതവും

  konnivartha.com : കേരളത്തില്‍ സിനിമാ കൊട്ടക സംസ്‌ക്കാരത്തില്‍ നിന്ന് മാറി ഒ.ടി.ടി. സംസ്‌ക്കാരത്തിലേക്ക് പോകുന്നുയെന്നുവേണം കരുതാന്‍. ഈ അടുത്തകാലത്ത് പുറത്തിറങ്ങാന്‍ കാത്തിരുന്ന കുഞ്ഞാലി മരക്കാര്‍ ബിഗ് ബജറ്റ് സിനിമ തീയറ്ററുകള്‍ക്ക് കൊടുക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഒ.ടി.ടി.ക്ക് കൊടുക്കുകയുണ്ടായി. കുഞ്ഞാലി മരക്കാര്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ ഈ തീരുമാനം ഏറെ വിവാദത്തിന് കാരണമാകുകയും കേരളത്തിലെ സിനിമാ പ്രേമികളുടെ എതിര്‍പ്പിന് ഇടവരുത്തുകയും ചെയ്യുകയുണ്ടായി. ഒ.ടി.ടി.യില്‍ നിന്ന് സിനിമ തീയറ്ററുകളിലേക്കും തീയറ്ററുകളില്‍ നിന്ന് സിനിമാ കൊട്ടകകളിലേക്കും അകലം കാലങ്ങളില്‍ക്കൂടി സംഭവിച്ചതാണ്. കാലങ്ങള്‍ മാറുന്നതനുസരിച്ച് തീയറ്ററുകളുടെയും സിനിമകളുടെയും രീതികളില്‍ മാറ്റം വന്നിട്ടുണ്ട്. തീയറ്ററുകളും സിനിമകളും മാറ്റങ്ങളില്‍ക്കൂടിയാണ് എന്നും കടന്നുപോയിട്ടുള്ളത്. പറമ്പില്‍ പായ് വിരിച്ച് തുറസ്സായ മണല്‍പ്പുറത്ത് വലിയ വെള്ളകെട്ടി അല്പം ഒച്ചയോടെ സിനിമ കാണിച്ചുകൊണ്ടായിരുന്നു സിനിമ എന്ന മഹാസംഭവത്തിന്റെ തുടക്കം. അന്ന് അതിനെ സിനിമാ പറമ്പ് എന്ന് വിളിച്ചിരുന്നു. ഇന്ന് എത്രപേര്‍ അതില്‍…

Read More