konnivartha.com: കോന്നിയില്‍ നിത്യവും വാഹന അപകടം നടക്കുന്നു എങ്കിലും വാഹന അപകടം കുറയ്ക്കാന്‍ സാധ്യമായത് ഒന്നും അധികാരികള്‍ ചെയ്യുന്നില്ല . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മേഖലയില്‍ അപകടം ഇല്ലാത്ത ഒരു ദിനം പോലും ഇല്ല . കാറും മിനി ബസ്സും കൂട്ടിയിടിച്ചു കഴിഞ്ഞ ദിവസം നാല് പേരാണ് മരിച്ചത് .അവരുടെ അടക്കം ഇന്ന് കഴിഞ്ഞു . ഇന്നലെ ഇളകൊള്ളൂരില്‍ ബൈക്കും കാറും ഇടിച്ചു . ഇന്ന് മുറിഞ്ഞകല്ലില്‍ ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് ബൈക്ക് കയറി . ബൈക്ക് യാത്രികന് പരിക്ക് ഇല്ലാതെ രക്ഷപെട്ടു . മാമ്മൂട്ടില്‍ കാര്‍ അപകടത്തില്‍പ്പെട്ടു .ഇത് അയ്യപ്പന്മാര് സഞ്ചരിച്ച കാര്‍ ആണ് . അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും ആണ് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായി അധികാരികള്‍ പറയുന്നത് .അമിത വേഗത നിയന്ത്രിയ്ക്കാന്‍ ഈ റോഡില്‍ ഒരു നടപടിയും…
Read More