മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു:പ്രതിഷേധ ധർണ്ണ നടത്തി

  konnivartha.com : ഗ്രാമീണ വികസനത്തിനും ദരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി 2005 -ൽ ഡോ.മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള യു പിഎ ഗവൺമെന്റ് നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചു കോന്നി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ ജനകീയ സമരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ പോലും സംരക്ഷിക്കുന്ന ഈ ബൃഹത് പദ്ധതി നിർദ്ധരരായ ജനങ്ങളുടെ ആശ്രയമായിരുന്നു എന്നും, എന്നാൽ ഇന്ന് ഈ പദ്ധതി ആരംഭിച്ചു പതിനെട്ടു വർഷങ്ങൾ പിന്നിടുമ്പോൾ പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിച്ചു നികുതിദായകരെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…

Read More