konnivartha.com: മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാധ്യതയും, കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാഹചര്യവും കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഉത്സവനഗരിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ആംബുലന്‍സ് സൗകര്യം ഒരുക്കണം. എഴുന്നെള്ളിക്കുന്ന ആനകളുടെ ഫിറ്റ്നെസ്, ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, അവശ്യമരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ആനകളുടെ എഴുന്നെള്ളത്ത് നടത്തുന്നത് സുരക്ഷിതമായിട്ടാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെയും വകുപ്പുകളുടെ ഏകോപനചുമതല കോന്നി തഹസില്‍ദാരേയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. പൊലീസിന്റെ നേതൃത്വത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. പൊങ്കാലദിവസമുള്ള പാര്‍ക്കിംഗ് സ്ഥലം…
Read Moreടാഗ്: മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമം : സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് എതിരെ പരാതി
മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ ശ്രമം : സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് എതിരെ പരാതി
konnivartha.com : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ഉള്ള അതി പ്രശസ്തമായ മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ നടത്തിയ ശ്രമത്തെ ക്ഷേത്രത്തിൽ കൂടിയ യോഗത്തിൽ ക്ഷേത്ര ഉപദേശകസമിതി ശക്തമായ പ്രതിഷേധം ഇന്ന് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസം ഇലന്തൂരിൽ നടന്ന നരബലിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളിൽ നടന്ന ചർച്ചകളിൽ സ്വാമി സന്ദീപാനന്ദഗിരി പ്രസ്തുത വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മഹാ ക്ഷേത്രമായ ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രത്തെയും നാട്ടുകാരെയും അപമാനിക്കാൻ ശ്രമിച്ചിരുന്നു. 2002ൽ നടന്ന ശതകോടി അർച്ചനയുമായി ബന്ധപ്പെട്ടാണ് വസ്തുത കൾക്ക് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹം ചാനലുകളിൽ വന്ന് പറഞ്ഞത്. അദ്ദേഹം ചാനൽ ചർച്ചകളിൽ പരാമർശിച്ചത് സി.പി. നായരെ വധിക്കാൻ ശ്രമിച്ചു എന്നതാണ് ശതകോടി അർച്ചന കേസ് എന്നാണ്. 2019 ൽ പ്രസ്തുത ശതകോടി അർച്ചനാ കേസിന്റെ വിധി വന്നിരുന്നു. ആയതിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ…
Read More