മലയാലപ്പുഴയിലെ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്

konnivartha.com : മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണോദ്ഘാടനം മലയാലപ്പുഴ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് നവീകരണം നാടിന്റെ സമഗ്രവികസനത്തിന് ശക്തി കൂട്ടും. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ ചെയ്യുന്നതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. കോന്നി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം/ പൊതുമരാമത്ത് വകുപ്പുകളുടെ പൂര്‍ണ പിന്‍തുണ നല്‍കും. കലഞ്ഞൂര്‍-പാടം റോഡിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 31 ന് അകം പൂര്‍ത്തിയാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് റോഡുകള്‍ പരമാവധി ബിഎം ആന്‍ഡ് ബിസി റോഡുകള്‍ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലയാലപ്പുഴയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് 63 കോടി രൂപ അനുവദിച്ചെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. മലയാലപ്പുഴക്കാരുടെ…

Read More