മനുഷ്യന്‍ മനുഷ്യനെ ചുമക്കുന്ന ശബരിമലയിലെ ഡോളി സമ്പ്രദായം നിര്‍ത്തലാക്കണം

  konnivartha.com: ശബരിമല,അയ്യപ്പന്‍റെ ദൈവീകമായ വാസസ്ഥാനം. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ് . പ്രാചീന മാനവരില്‍ നിന്നും ആധുനിക യുഗത്തിലേക്ക് ഭാരതീയര്‍ എത്തി .ശബരിമലയിലെ ആചാര അനുഷ്ടാനത്തില്‍ ഇല്ലാത്ത ഒരു സമ്പ്രദായം ഇന്നും നിര്‍ത്തലാക്കാന്‍ സര്‍ക്കാരിനോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല . പമ്പയില്‍ നിന്നും ശബരിമല വരെയുള്ള ഡോളി സമ്പ്രദായം ആണ് മനുക്ഷ്യാവകാശ ലംഘനമായി ചൂണ്ടി കാണിക്കുന്നത് . ബഹുമാന്യ ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങുമ്പോള്‍ ചൂരല്‍ കസേരയില്‍ ഇരുത്തി നാല് മനുഷ്യന്‍ മറ്റൊരു തീര്‍ഥാടകനെ പണം വാങ്ങി ചുമന്നു സന്നിധാനത്ത് എത്തിക്കുന്ന ഈ സംവിധാനം ദേവസ്വം ബോര്‍ഡിന്‍റെ ബിസിനസ് ആയി മാറി . 1970-കളുടെ തുടക്കത്തിൽ അന്നത്തെ രാഷ്ട്രപതി വി.വി.ഗിരി ശബരിമല സന്ദർശിച്ചപ്പോഴാണ് ശബരിമലയിൽ ഡോളി സർവീസ് ആരംഭിച്ചത്.മലകയറാൻ ശ്രമിക്കുന്നതിനെതിരെ ഗിരിയുടെ ഡോക്ടർമാർ അദ്ദേഹത്തെ…

Read More