konnivartha.com : മനുഷ്യക്കടത്ത് ഒരു സാമൂഹ്യ വിപത്താണെന്നും സമൂഹത്തോട് പ്രതിബദ്ധതയുളളവര്‍ എന്ന നിലയില്‍ ക്രിയാത്മകമായി ഇത്തരം പ്രശ്നങ്ങളെ കണ്ടെത്തുവാനും പരിഹരിക്കുവാനും നമ്മള്‍ ശ്രമിക്കണമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പ്-ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ എന്‍സിസി 14 ബറ്റാലിയന്‍ പത്തനംതിട്ടയുടെയും കോന്നി എംഎംഎന്‍എസ്എസ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലത്തില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ സ്‌കിറ്റും കൂട്ടയോട്ടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവതികളും പെണ്‍കുട്ടികളുമാണെന്നും മനുഷ്യക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് തടയണമെന്നും മുഖ്യസന്ദേശം നല്‍കിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ്, പത്തനംതിട്ട…
Read More