മണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു;ഒരുക്കങ്ങള്‍ വിലയിരുത്തി

മണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു;ഒരുക്കങ്ങള്‍ വിലയിരുത്തി ഈ മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചുവെന്ന് എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ പ്രജീഷ് തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തുന്നത് സംബന്ധിച്ച ഒരുക്കങ്ങളും മണ്ഡലപൂജയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. തങ്ക അങ്കി സന്നിധാനത്തെത്തുന്ന 25 ന് വൈകീട്ട് അയ്യപ്പന്‍മാരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 1.30നാണ് തങ്ക അങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30നാണ് തങ്ക അങ്കി സന്നിധാനത്തെത്തുക. തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാന്‍ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ യോഗത്തില്‍ അറിയിച്ചു.…

Read More