മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം

മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ തുടങ്ങി: പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം  തീര്‍ഥാടകര്‍ക്ക് പകലും വിരിവയ്ക്കാം കാനനപാതയില്‍ ഒരു മണിക്കൂര്‍ അധിക സമയം KONNIVARTHA.COM : മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സുഗമമായും മകരജ്യോതി ദര്‍ശിക്കാനുളള സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ ഓരോ വകുപ്പുകളും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പു തലവന്‍മാരുടെ യോഗത്തില്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നശേഷം ഒരു ലക്ഷത്തിമുപ്പതിനായിരം പേര്‍ ഇതുവരെ ശബരിമലയില്‍ എത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തിയത് ഡിസംബര്‍ 31 നാണ്. ശരാശരി ഏകദേശം നാല്‍പതിനായിരം പേരാണ്…

Read More