മകരവിളക്ക്: പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

  കോന്നി വാര്‍ത്ത : ശബരിമല മകരവിളക്കിനോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറവാണെങ്കിലും മുന്‍വര്‍ഷങ്ങളിലേതുപോലെ ശക്തമായ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനുള്ള എല്ലാ സാഹചര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ആറു ഡിവിഷനുകളായി പോലീസിനെ വിന്യസിച്ചു. പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കല്‍, അയ്യന്മല, അട്ടത്തോട് പടിഞ്ഞാറെ കോളനി, അട്ടത്തോട് എന്നിങ്ങനെ ഡിവിഷനുകള്‍ തിരിച്ചു പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. തുലാപ്പള്ളിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള നെല്ലിമലയിലെ മകരജ്യോതി ദര്‍ശനം ലഭ്യമാകുന്ന പ്രദേശത്തില്‍ ആയിരത്തോളം അയ്യപ്പഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാറിനാണ് ഇവിടുത്തെ ചുമതല. നാറാണീതോട് കൊച്ചുപാലം ജംഗ്ഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള അയ്യന്മലയിലും ആയിരത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാറിനാണ് ഇവിടുത്തെ ചുമതല. ആങ്ങമൂഴിയില്‍ നിന്നും രണ്ടു…

Read More