യുവമോര്‍ച്ച കോലം കത്തിച്ചു: കോണ്‍ഗ്രസ് എസ് പിയ്ക്ക് പരാതി നല്കി: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെതിരേ പത്തനംതിട്ടയില്‍ വ്യാപക പ്രതിഷേധം ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി ലഭിച്ചു . കെ പി സി സി ജനറല്‍സെക്രട്ടറി കെ പി ശ്രീകുമാര്‍ പത്തനംതിട്ട എസ് പിയ്ക്ക് പരാതി നല്കി . യുമാമോര്ച്ച പ്രവര്‍ത്തകര്‍ പത്തനംതിട്ട ടൌണില്‍ മന്ത്രിയുടെ കോലം കത്തിച്ചു . മന്ത്രി സജി ചെറിയാന് രാജി വെക്കണം എന്ന് എസ് ഡി പി ഐ ജില്ലാ അധ്യക്ഷന്‍ എസ് മുഹമ്മദ് അനീഷ് ആവശ്യപെട്ടു . പോലീസ് ഉടന്‍ തന്നെ കേസ് എടുത്തു മന്ത്രിയെ അറസ്റ്റ് ചെയ്യണം എന്നും വിവിധ സംഘടനകള്‍ ആവശ്യപെട്ടു . സാംസ്കാരിക വകുപ്പ് മന്ത്രിയായി തുടരാന്‍ സജി ചെറിയാന് ഒരു അര്‍ഹതയും ഇല്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു .…
Read More