ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

  പത്തനംതിട്ട : വീട്ടുമുറ്റത്തുനിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കടത്തിയ പ്രതികളെ കോയിപ്രം പോലീസ് പിടികൂടി. ഈ മാസം 22 രാത്രി 10.30 നും പിറ്റേന്ന് രാവിലെ 7 മണിക്കുമിടയിൽ വെണ്ണിക്കുളം കാരുവള്ളിൽ ബാലകൃഷ്ണൻ നായരുടെ മകൻ സുനിൽ ബി നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ അജയന്റെ മകൻ അഖിൽ എന്ന് വിളിക്കുന്ന അനിൽ കുമാർ എസ് (22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്പിൽ ശശിയുടെ മകൻ ശരത് (22) എന്നിവരാണ് പിടിയിലായത്.   26 ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സുനിലിന്റെ മൊഴിപ്രകാരം കേസെടുത്ത എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാക്കൾ ഉടനടി കുടുങ്ങിയത്. കേസ് സംബന്ധിച്ച വിവരങ്ങൾ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും, ഇരുചക്രവാഹന മോഷ്ടാക്കളെ  കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതിനെത്തുടർന്ന്, ആലപ്പുഴ…

Read More