പത്തനംതിട്ട: ബുദ്ധിമാദ്ധ്യമുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ തേങ്ങമം തോട്ടമുക്ക് കൃഷ്ണാലയം വീട്ടിൽ ബാലൻ ആചാരിയുടെ മകൻ മധു (52) വിനെയാണ് പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനവിവരം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ ടീച്ചറായ പഴകുളം ആലുംമൂട് പെരുുമനത്തറ വടക്കേതിൽ ഷീജ ബീഗം അടൂർ പോലീസ് സ്റ്റേഷനിൽ ഫോൺ മുഖാന്തിരം അറിയിച്ചതിനെ തുടർന്ന് സ്കൂളിൽ എത്തി യുവതിയുടെ മൊഴി ടീച്ചറുടെ സാന്നിദ്ധ്യത്തിൽ പരിഭാഷകയായ മണക്കാല CSI HSS PH സ്പെഷ്യൽ സ്കൂളിലെ ടീച്ചറും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മറുക്കതല വിള വീട്ടിൽ ഷർമിളയുടെ സഹായത്താൽ പരിഭാഷപ്പെടുത്തി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം…
Read More