konnivartha.com : ആങ്ങമൂഴിയില്‍ നിന്ന് കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിട്ടില്ല.പെണ്‍കുട്ടിയെ ഉപദേശിക്കാന്‍ കൊണ്ടു പോയതെന്ന് ഡ്രൈവര്‍ ഷിബിന്‍ പോലീസിനോട് പറഞ്ഞു . ചെലവിന് കുട്ടിയുടെ കമ്മലൂരി വിറ്റു. തന്നെ സ്പര്‍ശിച്ചിട്ടു പോലുമില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴി നല്‍കിയതോടെ പോക്സോ കേസ് നിലനില്‍ക്കില്ല എന്ന് അറിയുന്നു എന്നാല്‍ .എങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്സില്‍ അഴിയെണ്ണേണ്ടി വരും. ആങ്ങമൂഴിയില്‍ നിന്നും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി സ്വകാര്യ ബസ്സ് ഡ്രൈവര്‍ ഷിബിന്‍ നാടു വിട്ടത് കടം വാങ്ങിയ അഞ്ഞൂറ് രൂപയുമായി എന്നാണ് മൊഴി . ആലപ്പുഴ ചേര്‍ത്തല ഏറ്റുമാനൂര്‍ വഴി കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ഉള്ള ലോഡ്ജില്‍ എത്തി വിശ്രമിക്കുമ്പോള്‍ ആണ് പോലീസ് എത്തി ഇരുവരെയും കൂട്ടികൊണ്ട് പോന്നത് . വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപെട്ടില്ല എന്ന് തെളിഞ്ഞു…
Read More