ബലിപെരുന്നാൾ സംസ്ഥാനത്ത് രണ്ട് ദിവസം അവധി. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്. ബക്രീദ് : സംസ്ഥാനത്തെ കേന്ദ്ര ഗവ: ഓഫീസുകൾക്ക് അവധി ജൂൺ 29 ന് സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. സംസ്ഥാന ഗവണ്മെന്റ് ജൂൺ 28നും ജൂൺ 29നും അവധി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണിത് . ജൂൺ…
Read More