നാടിന്റെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബഡ്ജറ്റ്: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com: കോന്നി: നാടിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. ടൂറിസം മേഖലയിലെ വിവിധ സാധ്യതകൾക്ക് തുക വകയിരുത്തിയത് കോന്നിയിലെ ടൂറിസത്തിന് പുത്തനുണർവേകും. ഇക്കോ ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയ്ക്ക് പ്രത്യേകം തുക വകയിരുത്തിയത് വഴി കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ വിപുലീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും .ഇതുവഴി പ്രാദേശിക ജന വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്താൻ കഴിയും. മെഡിക്കൽ കോളേജുകളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേകം തുക വകയിരുത്തിയത് കോന്നി മെഡിക്കൽ കോളേജിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കരുത്തേകും. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലുകളുടെ വികസനത്തിന് പ്രത്യേകം തുക വകയിരുത്തിയത് ചിറ്റാർ…
Read More