പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വെബ് സൈറ്റുകളിൽ ലഭ്യമാണ് . പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്സ് വിഭാഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളിൽ 82.47 ശതമാനവും അൺഎയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തിൽ 100 ശതമാനം വിജയം. സ്കോൾ കേരളയിൽ 40.61 ശതമാനം വിജയം. ജൂൺ 12-20 വരെ ഇംപ്രൂവ്മെൻ്റ നടത്തും. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി…
Read More