പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി രാജേഷ് മൽഹോത്ര ചുമതലയേറ്റു

  പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി രാജേഷ് മൽഹോത്ര ഇന്ന് ചുമതലയേറ്റു. ഇന്നലെ സത്യേന്ദ്ര പ്രകാശ് വിരമിച്ച ഒഴിവിലാണ് മൽഹോത്ര ചുമതലയേറ്റത്.1989 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഉദ്യോഗസ്ഥനായ ശ്രീ രാജേഷ് മൽഹോത്ര, 2018 ജനുവരി മുതൽ ധനകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു. നിർണായകമായ കോവിഡ്-19 മഹാമാരി സമയത്ത്, അദ്ദേഹം ധനകാര്യ മന്ത്രാലയത്തിലെ മാധ്യമ, ആശയവിനിമയ നയങ്ങൾ ഫലപ്രദമായി നിർവഹിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി വിവിധ കാലയളവിൽ കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച വിവിധ ആത്മനിർഭർ ഭാരത് പാക്കേജുകളുമായി മന്ത്രാലയത്തിന്റെ നയങ്ങളെ അദ്ദേഹം ഫലപ്രദമായി സമന്വയിപ്പിച്ചു. വിവിധ കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ/വകുപ്പുകൾക്കായി മീഡിയ & കമ്മ്യൂണിക്കേഷൻ നയങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ശ്രീ മൽഹോത്രയ്ക്ക് 32 വർഷത്തിൽ അധികം പ്രവർത്തന പരിചയമുണ്ട്. കൂടാതെ, അദ്ദേഹം 21 വർഷക്കാലം (1996-2017)…

Read More