പ്രസിഡന്റും നേതാക്കളും രണ്ടു തട്ടില്‍: പത്തനംതിട്ടയിലെ കേരളാ കോണ്‍ഗ്രസി(എം)ല്‍ അഭിപ്രായ ഭിന്നത രൂക്ഷം പത്തനംതിട്ട: ജില്ലയില്‍ കേരളാ കോണ്‍ഗ്രസി(എം)ല്‍ വന്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി വിടും എന്ന സൂചന നല്കി . ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് അടക്കമുള്ള വിഭാഗത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ചില നേതാക്കള്‍ ഇറങ്ങിപ്പോയി. ഇവര്‍ രാജി പ്രഖ്യാപനവും നടത്തി. വിവരമറിഞ്ഞ ചെയര്മാന് ജോസ് കെ. മാണി അനുനയ നീക്കവുമായി രംഗത്തു വന്നെങ്കിലും നേതാക്കള്‍ വഴങ്ങിയിട്ടില്ല.സംസ്ഥാന കമ്മറ്റിയംഗംകൂടിയായ ജില്ലാ പ്രസിഡന്റ് പികെ ജേക്കബ്ബ് രാജിവെച്ചു. പത്തനംതിട്ടയിൽ കേരളാ കോൺഗ്രസ്സ് ( എം ) പൊട്ടിത്തെറി സംസ്ഥാന കമ്മറ്റിയംഗം പികെ ജേക്കബ്ബ് രാജിവെച്ചു കെടിയുസി (എം) ജില്ലാ പ്രസിഡന്റും, കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവുമായ പി.കെ. ജേക്കബ് പാർട്ടിയിലെ മൂഴുവൻ സ്ഥാനമാനങ്ങളും രാജി വച്ചു. തൽക്കാലം സാധാരണ പ്രവർത്തകനായി തുടരുമെന്ന്…
Read More