പ്രമാടത്തെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  ശബരിമല റോഡ് വികസനത്തിന് മുന്‍തൂക്കം: മന്ത്രി മുഹമ്മദ് റിയാസ് konnivartha.com; ശബരിമല റോഡ് വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡ് ഉദ്ഘാടനവും പ്രമാടം പഞ്ചായത്ത് ഓഫീസ് കുരിശുമ്മൂട് കൊട്ടി പിള്ളേത്ത്- ഐരേത്ത് വിള റോഡിന്റെ നിര്‍മാണോദ്ഘാടനവും പൂങ്കാവ് ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ബിഎംബിസി നിലവാരത്തില്‍ 3.1 കിലോ മീറ്റര്‍ ഇരപ്പുകുഴി-പ്രമാടം ക്ഷേത്രം റോഡും 1.55 കിലോ മീറ്റര്‍ പാളക്കടവ്-ചള്ളംവേലിപ്പടി റോഡും നവീകരിച്ചത്. പ്രമാടം പഞ്ചായത്ത് ഓഫീസ് മുതല്‍ കൊട്ടിപിള്ളേത്ത് വരെ 3.4 കിലോ മീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. 11 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശബരിമല തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കും. തീര്‍ഥാടനത്തിന് മുമ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്.…

Read More