പ്രധാന വാര്‍ത്തകള്‍ ( 10/07/2025 )

◾ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലായി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തതോടെ ജനം വലഞ്ഞു. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കെഎസ്ആര്‍ടിസിയില്‍ നൂറില്‍ത്താഴെ ബസുകള്‍മാത്രമാണ് ഓടിയത്. സ്വകാര്യവാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിച്ചതും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. എതിര്‍ത്തവരെ സമരാനുകൂലികള്‍ കൈയേറ്റംചെയ്തു. ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. ട്രെയിന്‍ ഒഴികെ പൊതുഗതാഗതമേഖല പൂര്‍ണമായി സ്തംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ◾ സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദേശീയ പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലല്ലാതെ രാജ്യത്ത് മറ്റൊരിടത്തും പണിമുടക്ക് ജനജീവിതത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്…

Read More