പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ

ഫിഷറീസ് ഡയറക്ടറേറ്റിൽ, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം. ഐ.എസ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.              സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) – ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) – ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം. അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്‌നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം. പ്രവൃത്തി പരിചയം (നിർബന്ധം)…

Read More