പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ജിജി വര്‍ഗീസ് : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ ചെറുകോല്‍പ്പുഴയും കോഴഞ്ചേരിക്ക് സമീപമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ കോഴഞ്ചേരി പ്രദേശത്ത് എത്തുന്നത്. കോഴഞ്ചേരി പഞ്ചായത്തിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രസിഡന്റ് ജിജി വര്‍ഗീസ് സംസാരിക്കുന്നു: പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് പഞ്ചായത്തിനെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് വിമുക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതകര്‍മസേന നടത്തി വരുന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സ്റ്റേഡിയത്തിലെ എം സി എഫില്‍ വച്ച് തരം തിരിച്ചതിനു ശേഷം പുനരുപയോഗം ചെയാനാകുന്നവ പൊടിച്ച് മാറ്റുന്നതിനായി ആര്‍ആര്‍എഫിലേക്കും മറ്റ് മാലിന്യങ്ങള്‍ ക്ലീന്‍ കേരള…

Read More