konnivartha.com/ പത്തനംതിട്ട : പോസ്റ്റ് ഓഫീസിൽ പാർസലായി വന്ന 965 ഗ്രാം ഹാഷിഷ് പോലീസ് പിടികൂടി, ഒരാൾ അറസ്റ്റിൽ. അടൂർ ചൂരക്കോട് അറവിളയിൽ വീട്ടിൽ വിജയന്റെ മകൻ അരുൺ (27)ആണ് ഡാൻസാഫ് സംഘത്തിന്റെയും, ഏനാത്ത് പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. യുവാവ് പോസ്റ്റ് ഓഫീസിൽ പാർസൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ, പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങുകയായിരുന്നു. ഇയാൾ ഓടിച്ചുവന്ന കാറും പോലീസ് പിടിച്ചെടുത്തു ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാളുടെ വിലാസത്തിൽ പാർസൽ എത്തിയത്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരും. ജാക്കറ്റിനുള്ളിൽ പൊതിഞ്ഞ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു പാർസൽ. നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുക് രൂപത്തിൽ ബാളുകളാക്കിയ നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി യും ഡാൻസാഫ്…
Read More